സുഗതോത്സവം 2025-ന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച രാവിലെ ഒൻപതിന് വിവിധ പ്രദർശനങ്ങളുടെയും സ്റ്റാളുകളുടെയും ഉദ്‌ഘാടനം സൂര്യ കൃഷ്ണമൂർത്തി നിർവഹിക്കും. രാവിലെ 10-ന് ദേശീയ പൈതൃക പരിസ്ഥിതി ശില്പശാല ആരംഭിക്കും. വള്ളപ്പാട്ട്, വള്ളസദ്യ, പള്ളിയോടം, പടയണി, പമ്പാനദി, ആറന്മുളക്കണ്ണാടി തുടങ്ങി വിവിധങ്ങളായ ആറന്മുളയുടെ പൈതൃക സമ്പത്തുകളെക്കുറിച്ചുള്ള ചർച്ചകളും പഠനക്ലാസുകളുമാണ് ശില്പശാലയിൽ നടക്കുക.വൈകീട്ട് ആറുമുതൽ സുഗതകുമാരിയുടെ ജീവചരിത്രം ബഹുവർണ ചിത്രങ്ങളിലൂടെ അവതരിപ്പിക്കും.
സുഗതോത്സവം: ദേശീയ പൈതൃക പരിസ്ഥിതി ശില്പശാല ഇന്ന്
RELATED ARTICLES
