No menu items!
Homeകേരളാ വാർത്തകൾമറ്റുള്ളവരുടെ സഹയാത്രികരായി നാം മാറണം: ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത

മറ്റുള്ളവരുടെ സഹയാത്രികരായി നാം മാറണം: ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത

മറ്റുള്ളവരുടെ സഹയാത്രികരായി നാം മാറണമെന്നും ദൈവം ക്രിസ്തുവിൽ വെളിപ്പെട്ടത് സഹയാത്രികനായി ആണ് എന്നും അതുകൊണ്ട് ഐക്യം ശക്തമാകുവാൻ ആവശ്യമായ ഇടപെടലുകൾ കുടുംബത്തിലും സഭയിലും സമൂഹത്തിലും ഉണ്ടാകണമെന്നും ഡോ. തിയൊഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരള കാതലിക് ബിഷപ്പ് കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചും ചേർന്ന് നടത്തുന്ന സഭൈക്യ പ്രാർത്ഥനാ വാരവുമായി ബന്ധപ്പെട്ട എക്യുമെനിക്കൽ സമ്മേളനം തിരുവല്ല കിഴക്കൻ മുത്തൂർ സെൻറ് പോൾസ് മാർത്തോമാ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, കെസിസി മുൻ പ്രസിഡൻറ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, സോൺ പ്രസിഡൻ്റ് റവ.ജോസ് പുനമഠം, റവ.രഞ്ജി വർഗീസ് മല്ലപ്പള്ളി, കെസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലിനോജ് ചാക്കോ, ജോജി പി. തോമസ്, രാജൻ ജേക്കബ്, സോൺ ട്രഷറർ ബൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments