No menu items!
Homeകേരളാ വാർത്തകൾ'പു..........ടി മോനേ' എന്ന വിളി ജാതി അധിക്ഷേപമല്ലെന്ന് കേരള ഹൈക്കോടതി

‘പു……….ടി മോനേ’ എന്ന വിളി ജാതി അധിക്ഷേപമല്ലെന്ന് കേരള ഹൈക്കോടതി

‘പു……….ടി മോനേ’ എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ‘ലൈംഗിക തൊഴിലാളിയുടെ മകന്‍’ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

പ്രതിയും മറ്റു രണ്ടു പേരും ചേര്‍ന്ന് ഒരുപിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളുമായി നടത്തിയ വഴക്കിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴക്കിനിടെ പ്രതി പരാതിക്കാരനെ ‘പു……….ടി മോനേ’ എന്ന് വിളിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. പട്ടിക ജാതി-പട്ടിക വര്‍ഗ നിയപ്രകാരമുള്ള കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയില്‍ പ്രതി ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും തള്ളുകയായിരുന്നു. തുര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments