കേരള കൗൺസിൽ ഓഫ് ചർച്ചസ് അടൂർ അസംബ്ലിയുടെയും കത്തോലിക്കാ സഭകളുടെയും സഹകരണത്തിൽ സംഘടിപ്പിക്കുന്ന 1700-ാം നിഖ്യാ സുന്നഹദോസ് വർഷികാചരണവും സഭൈക്യ പ്രാർത്ഥനവാരവും യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.സ്നേഹം നഷ്ടപ്പെടുന്ന ലോകത്തിൽ ഐക്യതയിലൂടെ ക്രിസ്തുവിൻ്റെ സ്നേഹം പകരണമെന്ന് അദ്ദേഹം പറഞ്ഞു.അസംബ്ലി പ്രസിഡൻ്റ് വെരി റവ.ഫാ.ഡോ.ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.ലോക സഭ കൗൺസിൽ മിഷൻ &ഇവാഞ്ചലിസം കമ്മീഷൻ അംഗം ഫാ.ഡോ.റെജി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. സാൽവേഷൻ ആർമി ഡിവിഷണൽ കമാൻഡർ ലഫ്.കേണൽ യോഹന്നാൻ ജോസഫ്,വികാരി ജനറൽ വെരി റവ.ടി.കെ മാത്യു,റവ.പോൾ ജേക്കബ്,ഫാ.പ്രൊഫ.ജോർജ് വർഗീസ്,ഫാ.ജോസഫ് സാമുവേൽ തറയിൽ,മേജർ ഡി.ഗബ്രിയേൽ, റവ.വർഗീസ് ജോൺ,ഫാ.ജേക്കബ് ഡാനിയേൽ,റവ.ബിപിൻ ജേക്കബ്,റവ.വിപിൻ സാം തോമസ്,അസംബ്ലി സെക്രട്ടറി ഡെന്നീസ് സാംസൺ, നിനു മറിയം വിൽസൺ,സൈമൺ തോമസ്,വർഗീസ് കെ.എം,ജേക്കബ് പി.തോമസ്,സാം പി.തോമസ്,ഡെയ്സി പാപ്പച്ചൻ, കെ.ഐ ഉമ്മൻ, സാം ഡാനിയേൽ ചെറിയാൻ, പ്രജിത ഡേവിഡ്,ഹന്ന എൽസ സജി എന്നിവർ പ്രസംഗിച്ചു.
നിഖ്യാ സുന്നഹദോസ് 1700-ാം വാർഷികാചരണത്തിനും സഭൈക്യ പ്രാർഥനവാരത്തിനും അടൂരിൽ തുടക്കമായി
RELATED ARTICLES
