ക്രിസ്തുവിൽ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്നും അങ്ങനെയുള്ളവർക്കാണ് നിത്യജീവൻ ഉണ്ടാക്കുക എന്നും പരമ്പരാഗതമായ ചിന്താധാരകളെ തിരുത്തിയ ക്രിസ്തുവിൽ വിശ്വസിക്കുന്ന നാം തിരുത്തപ്പെടലുകൾക്ക് വിധേയമാകണമെന്നും ആഴമായ വേദനയിലൂടെ കടന്നു പോകുന്നവർക്കു മാത്രമെ വിശ്വാസത്തിൻ്റെ തീവ്രത മനസ്സിലാകൂ എന്നും ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു.കേരള കാതലിക് ബിഷപ്പ് കൗൺസിലും (കെസിബിസി ) കേരള കൗൺസിൽ ഓഫ് ചർച്ചസും (കെ സി സി) സംയുക്തമായി നടത്തുന്ന സഭൈക്യ പ്രാർത്ഥനാവാരത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കാരയ്ക്കൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദ്ദേഹം . ക്നാനായ കത്തോലിക്ക സഭ കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവറുഗീസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് ശാമുവേൽ, മാത്യുസ് മാർ സിൽവാനിയോസ് എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നല്കി. മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. ഡോ. കുര്യൻ ദാനിയേൽ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സോണൽ സെകട്ടറി ലിനോജ് ചാക്കോ, പ്രസിഡന്റ് റവ ഡോ. ജോസ് പുനമഠം, ഫാ ഡോ. ജോൺ മാത്യു, ജോജി പി. തോമസ്, വർഗീസ് ടി. മങ്ങാട്, ബെൻസി തോമസ്, ബാബു ജോർജ്, ആനി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ക്രിസ്തുവിൽ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യണം:ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്
RELATED ARTICLES
